ലോക്‌സഭ എം.പിയുടെ മകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നഴ്സിങ് വിദ്യാര്‍ത്ഥികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്‌സഭ എം.പിയുടെ മകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നഴ്സിങ് വിദ്യാര്‍ത്ഥികള്‍

നിസാമബാദ്: ലോക്‌സഭ എംപിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നഴ്സിങ് വിദ്യാര്‍ത്ഥികള്‍. തെലങ്കാനയിലെ ലോക്സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന്‍ സഞ്ജയ്ക്കെതിരെയാണ് 11 നഴ്സിങ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പഠിക്കുന്നത് സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളേജിലാണ്. കോളജില്‍ വച്ച് സഞ്ജയ് തങ്ങളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികള്‍ നിസാമബാദ് പോലീസിന് പരാതി നല്‍കിയത്. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഢിക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എസി.പി സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി പ്രകാരം സഞ്ജയ്ക്കെതിരെ ഐപിസി 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.

0Shares