ലോക്‌സഭയെ യുദ്ധക്കളമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മാപ്പ് പറയണം, ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റെത്: വി. മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്‌സഭയെ യുദ്ധക്കളമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മാപ്പ് പറയണം, ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റെത്: വി. മുരളീധരന്‍

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ലോക്‌സഭയില്‍ ഇന്നു നടന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മുരളീധരന്‍. ലോക്‌സഭയെ യുദ്ധക്കളമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ചട്ടലംഘനം നടത്തി പ്രതിഷേധിക്കുകയായിരുന്നു. വനിത അംഗത്തെ കയ്യേറ്റം ചെയ്തുവെന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മാപ്പ് പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെടുന്നു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റെത്. ജീവിച്ചിരുന്ന അംബേദ്ക്കറെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.

0Shares