ലോകാരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ ആരോഗ്യപരിശോധന നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ലോകാരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ ആരോഗ്യപരിശോധന നടത്തി

കാസര്‍കോട്: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് കാസര്‍കോട് വയോമിത്രം പദ്ധതി പൊതുജനങ്ങങള്‍ക്കായി സൗജന്യ ബി.പി, ഷുഗര്‍ പരിശോധന നടത്തി. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ്.ഐ അജിത് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. പോലീസ് പി.ആര്‍.ഒ രാജീവ്, നീലേശ്വരം കോര്‍ഡിനേറ്റര്‍ രാജേഷ് സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് സ്വാഗതം പറഞ്ഞു. ഗീതു, സിന്ധു, മോഹനന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

0Shares