
കാസർകോട്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിയമിച്ചു. കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്താര്‍ കെ. നാരായണനെ(മൊബൈല്‍ നമ്പര്‍.8547616044) മാന്‍പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറാ യും വെളളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണനെ( 8547618470) ഇ.വി.എം മാനേജ്മെന്റ് നോഡല്‍ ഓഫീസറായും കാസര്‍കോട് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ ഷുക്കൂറിനെ (9447129174) ട്രാന്‍പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫീസറായും നിയമിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലെ സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാറിനെ (9446017388) ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസറായും കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എ.വി രാജനെ (9446674151) മെറ്റിരിയല്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായും നിയമിച്ചു. എ.ഡി.എം. സി. ബിജൂവിനെ (9446522061) മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനും നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിനുളള നോഡല്‍ ഓഫീസറായും, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശനെ(9447648998) ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസറായും നിയമിച്ചു. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ വി.മുഹമ്മദ് നൗഷാദിനെ(8943155140) വോട്ടര്‍ ബോധവല്‍ക്കരണ നോഡല്‍ ഓഫീസറായും, അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫിനെ(8547852261) ഒബ്സര്വേഴ്സിനുളള നോഡല്‍ ഓഫീസറായും ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ സി രാധാകൃഷനെ(8547931565) ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായും നിയമിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനനെ(8547860180) മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയും മീഡിയ, കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറായും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ.രാജനെ(9400158845) കമ്പ്യൂട്ടറൈസേഷന് നോഡല്‍ ഓഫീസറായും കാസര്‍കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്) വി.സൂര്യനാരായണനെ (9446079985) പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വ്വീസ് വോട്ടേഴ്സ്, ഇ.ഡി.സിയുടെ നോഡല്‍ ഓഫീസറായും, കാസര്‍കോട് തഹസില്‍ദാരുടെ (ആര്.ആര്) കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ട് സി.ജി.ശ്യാമളയെ(9495503439) ഹെല്‍പ്പ് ലൈനിൻ്റെയും പരാതി പരിഹാരത്തിന്റെയും, ഐ.സി.റ്റി.ആപ്ലിക്കേഷൻ്റെയും നോഡല്‍ ഓഫീസറായും നിയമിച്ചു.
എസ്.എം.എസ് മോണിട്ടറിങ്ങിൻ്റെയും കമ്മ്യൂണിക്കേഷന്‍ പ്ലാനിൻ്റെയും നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ആന്റോ പി.ജി (9495346903) യെയും വോട്ടര്‍ ഹെല്‍പ്പ് ലൈനിൻ്റെ നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ഇന്ദു എം ദാസിനെയും(9596318399) സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഓഫീസറായി കാസര്‍കോട് അഡീഷണല്‍ എസ്.പി. പി.ബി. പ്രശോഭിനേയും (9497990141), വിഭിന്നശേഷിക്കാര്ക്കുളള നോഡല്‍ ഓഫീസറായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ പി.ബിജൂ (9447580121) വിനെയും നിയമിച്ചു.
