ദുബായ് : കേരളത്തിലുണ്ടായ മഹാ പ്രളയം കാരണം കോടാനി കോടിയുടെ നാഷനഷ്ട്ടമാണുണ്ടായത്. ഇതിൽ നിന്നും കരകയറാൻ കേരളത്തിന് സഹായം നൽകേണ്ട കേന്ദ്രസർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുമ്പോൾ തോറ്റ് കൊടുക്കാൻ മലയാളികൾ തയ്യാറല്ല. അതിനുള്ള ഉദാന്ത ഉദാഹരണമാണ് ഇപ്പോൾ ലോകത്തിൻ്റെ പല കോണുകളിൽ നിന്നും കാണാനാകുന്നത്. തൻ്റെ ഉറ്റവരും ഉടയവരുമായ കൂടെപ്പിറപ്പുകൾ നാട്ടിൽ വിഷമിക്കുമ്പോൾ ഞങ്ങളുണ്ട് കൂടെ എന്നാണ് മറുനാട്ടിലുള്ള മലയാളികൾ കാണിച്ചുതരുന്നത്.
താങ്ങാവേണ്ട കേന്ദ്രത്തിലുള്ളവർ രാഷ്ട്രീയം പറഞ്ഞു നടക്കുകയാണെങ്കിൽ അവരുടെ ഔദാര്യത്തിന് കാത്തുനിൽകേണ്ടതില്ല എന്നാണ് മറുനാട്ടിലുള്ള മലയാളികൾ പറയുന്നത്. പ്രതിമ നിർമിക്കാനും പശു പരിപാലനത്തിനും കടികൾ ചെലവഴിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന് മനുഷ്യത്വം മരവിച്ച അവസ്ഥയാണ്. വല്ലഭായി പ്രതിമക്ക് മാത്രം കേന്ദ്രം ചെലവഴിക്കുന്നത് മുവായിരം കോടിയാണ്. എന്നാൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് എഴുന്നൂർ കൊടിയും. ഇത് മലയാളികൾക്ക് പാഠമാണ്. പ്രതേകിച്ചും കേരളത്തിൽ ആർ.എസ്.എസ് നും ബി.ജെ.പിക്കും ഓശാനപെടുന്നവർക്കുള്ള പാഠം. അവർ പുനർ ചിന്തനം നടത്തും എന്ന് നമുക്ക് ആഗ്രഹിക്കാം.
യു.എ.ഇ കേരളത്തിന് നല്‍കാമെന്നേറ്റ ധനസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. ഇതിനിടെയാണ് ലോകമലയാളികൾ കൈകോർക്കുന്നത്. ജോലിചെയ്യുന്ന രാജ്യങ്ങളിൽ നിന്നും പരമാവധി പണം സ്വരൂപിക്കുകയൂം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയുമാണ് ചെയ്യുന്നത്.
ഏറ്റവും അധികം മലയാളി സമൂഹം ജോലി ചെയ്യുന്ന ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സഹായ വാഗ്ദാനങ്ങളുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് മലയാളി സമൂഹം നടത്തുന്ന ധനശേഖരണത്തിന് ഒപ്പം ചേര്‍ന്ന് അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തുണ്ടെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.