പ്യോംഗ്യാഗ്: ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
വാണക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആദ്യകാല പതിപ്പുകള്‍ കണ്ടെത്തിയത് ഉത്തരകൊറിയന്‍ വെബ്‌സെറ്റില്‍ നിന്നാണെന്നതാണ് ഈ അഭ്യൂഹം പരക്കാന്‍ കാരണം.

ലോകത്തിലെ പലരാജ്യങ്ങളിലെയും കമ്പ്യൂട്ടറുകളാണ് റാന്‍സംവെയര്‍ വൈറസ് ആക്രമിച്ചത്. ഇന്ത്യില്‍ തന്നെ കേരളത്തിനു പുറമേ ആന്ധ്രയിലും ഗുജറാത്തിലുമാണ് വാണക്രൈ ആക്രമണം സ്ഥിരീകരിച്ചിട്ടുള്ളത്.