ലോകത്തിലെ സമ്പന്ന നഗരങ്ങളെ പിന്നിലാക്കി മുംബൈ മുന്നില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ സമ്പന്ന നഗരങ്ങളെ പിന്നിലാക്കി മുംബൈ മുന്നില്‍.

മുംബൈ: ലോകത്തിലെ സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നമ്മുടെ സ്വന്തം മുംബൈ ഇടം പിടിച്ചിരിക്കുന്നു. അന്താരാഷ്ട്ര നഗരങ്ങളായ വാഷിംഗ്ടണ്‍, മോസ്‌കോ ടൊറാന്റോ തുടങ്ങിയവയെ പിന്നിലാക്കിയാണ് ഇന്ത്യയിലെ മുംബൈയുടെ കുതിപ്പ്. നൈറ്റ് ഫ്രാങ്ക് വെല്‍ത്ത് റിപ്പോര്‍ട്ട് സര്‍വേ പരിഗണിച്ച 89 രാജ്യങ്ങളിലെ 125 നഗരങ്ങളില്‍ മുംബൈ 21ാമതും ഡല്‍ഹി 35ാമതുമാണ് ഉള്ളത്. വന്‍കിട നഗരങ്ങളിലെ ജനങ്ങളുടെ നിക്ഷേപവും ജീവിത നിലവാരവും സര്‍വേയില്‍ പരിഗണിച്ചു. ലോകത്തെ പ്രമുഖ 900 സ്വകാര്യ ബാങ്കുകളുടെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും പ്രതികരണം കൂടി ഉള്‍പ്പെടുത്തിയാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.
200 കോടി (30 മില്യണ്‍ ഡോളര്‍) രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള നഗരങ്ങളാണ് ഇതെല്ലാം.


കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വന്‍കിട നഗരങ്ങളിലെ ജനസംഖ്യ 290% വര്‍ദ്ധിച്ചു. ലോകത്തെ ലക്ഷാധിപതികളില്‍ രണ്ട് ശതമാനവും (13.6 മില്യണ്‍) ശതകോടീശ്വരന്മാരില്‍ അഞ്ച് ശതമാനവും(2024) പേരും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ സമ്പന്നര്‍ താമസിക്കുന്ന നഗരത്തില്‍ മുംബൈയാണ് മുന്നില്‍. ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവ പിന്നിലാണ്. 2015നെ അപേക്ഷിച്ച് നഗരങ്ങളിലെ സമ്പന്നരുടെ എണ്ണം 18 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള 40 നഗരങ്ങളെടുത്താല്‍ മുംബൈ 11ാമതാണ്.  ചിക്കാഗോ, സിഡ്നി, പാരീസ് , സീയോള്‍, ദുബൈ എന്നിവയാണ് മുന്നില്‍. ഇന്ത്യയിലെ സമ്പന്നരില്‍ അധികവും കല, മദ്യം, സവിശേഷ വാഹനങ്ങള്‍ എന്നിങ്ങനെ ആഡംബര വസ്തുക്കളില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്നും നൈറ്റ് ഫ്രാങ്ക് ഇന്ത്യ വ്യക്തമാക്കുന്നു.

0Shares