ലോകത്തിലെ ആദ്യത്തെ മറൈന്‍ സെമിത്തേരി കോഴിക്കോട്; നിർമ്മിച്ചിരിക്കുന്നത് ഒറ്റതവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ ആദ്യത്തെ മറൈന്‍ സെമിത്തേരി കോഴിക്കോട്; നിർമ്മിച്ചിരിക്കുന്നത് ഒറ്റതവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച്

ലോകശ്രദ്ധയാകര്‍ഷിക്കുകയാണ് കേരളത്തിലെ മറൈന്‍ സെമിത്തേരി. ലോകത്തിലെ തന്നെ ആദ്യത്തെ മറൈന്‍ സെമിത്തേരി എന്ന വിശേഷണം കോഴിക്കോടിന് ലഭിച്ചിരിക്കുന്നു. കോഴിക്കോടിലെ ബേപ്പൂര്‍ ബീച്ചിലാണ് മറൈന്‍ സെമിത്തേരി നിര്‍മ്മിച്ചത്. ഒറ്റതവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ടാണ് സെമിത്തേരി ഉണ്ടാക്കിയിരിക്കുന്നത്.

മനുഷ്യനിര്‍മിതമായ സെമിത്തേരി മത്സ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പോര്‍ട്ട് ട്രസ്റ്റാണ് മറൈന്‍ സെമിത്തേരിക്ക് പിന്നില്‍. കടലില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഇവ. പ്ലാസ്റ്റിക് കടലില്‍ ഉപേക്ഷിക്കുമ്പോള്‍ അത് കടല്‍ മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു, ഇതേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മറൈന്‍ സെമിത്തേരി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ മുകളില്‍ പ്ലാസ്റ്റിക് മാലിന്യം മൂലം വംശനാശം സംഭവിക്കുന്ന മത്സ്യങ്ങളുടെ ഫോട്ടോയും വിവരങ്ങളും അടങ്ങിയ പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്.

0Shares