ലോകകപ്പ് യോഗ്യത ഇല്ല; ഇറ്റലി പുറത്തേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പ് യോഗ്യത ഇല്ല; ഇറ്റലി പുറത്തേക്ക്

മിലാൻ: ഒടുവിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഇറ്റലി ഇല്ലാത്ത ലോകകപ്പ് എന്ന യാഥാർഥ്യം മുന്നിൽ. സ്വീഡന്‍റെ മഞ്ഞപ്പടയ്ക്കെതിരെ ഗോളടിക്കാൻ മറന്ന ഇറ്റലി റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്‍റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

കഴിഞ്ഞ 60 വർഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേത്. മു​മ്പ് 1958ല്‍ ​സ്വീ​ഡ​ന്‍ ആ​തി​ഥേ​യ​രാ​യ ലോ​ക​ക​പ്പാ​ണ് അ​സൂ​റി​ക​ള്‍ക്കു യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ ഏ​ക ലോ​ക​ക​പ്പ്. 2006നു​ശേ​ഷം ആദ്യമായാണ് സ്വീ​ഡ​ന്‍ ലോ​ക​ക​പ്പ് ക​ളി​ക്കുന്നത്.

0Shares