ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൂറ്റന്‍ ട്രോഫിയുടെ മാതൃക; കാസര്‍കോട്ടെ പാതയോരങ്ങളില്‍ ഇനി കാണാന്‍ പോകുന്നത് ലോകകിരീടത്തിൻ്റെ രൂപം

  • Post category:news
  • Reading time:2 mins read
You are currently viewing ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൂറ്റന്‍ ട്രോഫിയുടെ മാതൃക; കാസര്‍കോട്ടെ പാതയോരങ്ങളില്‍ ഇനി കാണാന്‍ പോകുന്നത് ലോകകിരീടത്തിൻ്റെ രൂപം

തൃക്കരിപ്പൂര്‍: ലോകഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിന് വഴിതുറന്ന് കാസര്‍കോട്. ലോകകപ്പ് ട്രോഫിയുടെ കൂറ്റന്‍ മാതൃക ഒരുക്കിയാണ് തൃക്കരിപ്പൂരിനടുത്ത കരിവള്ളൂരിലെ സ്‌പോര്‍ട്സ് ക്ലബ് ലോകകപ്പ് മാമാങ്കത്തിനെ സ്വാഗതം ചെയ്യുന്നത്.  ഗ്രാമിക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തെ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ഗ്രാമത്തിലേയ്ക്ക് എത്തിയ്ക്കുന്നത്. തൃക്കരിപ്പൂരിലാണ് ലോകകപ്പ് മാതൃക നിര്‍മിച്ചിട്ടുള്ളത്. ലോകകപ്പ് മാമാങ്കത്തെ ഉത്തര മലബാറിലേയ്ക്ക് എങ്ങനെ സ്വാഗതം ചെയ്യാമെന്ന ചിന്തയാണ് ട്രോഫിയുടെ കൂറ്റന്‍ മാതൃക നിര്‍മ്മിക്കാന്‍ ആവേശമായത്.ട്രോഫിയുടെ മാതൃക പൂര്‍ത്തിയായതോടെ ഒപ്പം നിന്നു സെല്‍ഫി എടുക്കാനുള്ളവരുടെ തിരക്കാണ് ഫുട്‌ബോള്‍ പ്രേമികള്‍. ലോകകപ്പ് കഴിയുന്നതുവരെ തൃക്കരിപ്പൂരിലേയ്ക്കുള്ള പാതയോരത്ത് അര്‍ജന്റീനയും, ബ്രസീലുമെല്ലാം കൈപ്പിടിയിലൊതുക്കാന്‍ കൊതിക്കുന്ന ലോകകിരീടത്തിൻ്റെ രൂപം കാണാം. ഏഴടി ഉയരവും മൂന്നടി വീതിയുമുണ്ട് ശില്‍പത്തിന്. പ്ലാസ്റ്റര്‍ ഓഫ് പാരീസും, ചാക്കുമെല്ലാം ഉപയോഗിച്ചാണ് നിര്‍മ്മാണം. നാലുദിവസം കൊണ്ടാണ് ട്രോഫിയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ച് കാല്‍പ്പന്തു കളിയുടെ ആവേശം വടക്കിൻ്റെ മണ്ണില്‍ നിറയ്ക്കാനാണ് ക്ലബംഗങ്ങളുടെ തീരുമാനം. വിനീഷ് ചെറുകാനത്തിൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ശില്‍പത്തിന് പിന്നില്‍.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(04.06.2018)

ഇന്നത്തെ ചോദ്യം

16. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ?

A) വവ്വാല്‍

B) കൊക്ക്

C) പരുന്ത്

D) കാക്ക

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (03.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: സ്വാമി വിവേകാനന്ദന്‍

വിജയി: കെ മൈമൂന, W/o അബ്ദുല്‍ റഹ്മാന്‍, മുല്ലച്ചേരി, ഉദുമ.

0Shares