പിലിക്കോട്: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുകയായിരുന്ന പേക്കടത്തെ വയോധികര്‍ക്ക് താങ്ങായി മാറിയ ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ ചന്തേര ജനമൈത്രി പോലീസും ജില്ലാ പോലീസും ചേര്‍ന്ന് അനുമോദിച്ചു. ചന്തേര പൊലിസ് സ്റ്റേഷനില്‍ നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പോലിസ് സൂപ്രണ്ട് ഡോ.ശ്രീനിവാസ് ലൈവ് ബീരിച്ചേരി അംഗങ്ങള്‍ക്കുള്ള ജന മൈത്രി പോലീസിന്റെ ഉപഹാരം നല്‍കി.
ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, കോസ്റ്റല്‍ പോലിസ് സിബി തോമസ്, നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, പി ഷൈലജ, നിഷാം പട്ടേല്‍, ലൈവ് ബീരിച്ചേരി ഗ്രൂപ്പ് അംഗങ്ങള്‍ ആയ യു.പി ഫാസില്‍, വി.പി.പി ഷുഹൈബ്, ഫായിസ് ബീരിച്ചേരി, വി.പി.യു മുഹമ്മദ്, ഷാജഹാന്‍ മുറക്കാട്ട്, എം ഇസ്മായില്‍, വി.പി ഷക്കീര്‍, സാബി തട്ടില്‍, സി.കെ മുസമ്മില്‍, ശകീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ ജനമൈത്രി പോലീസും ജില്ലാ പോലീസും ചേര്‍ന്ന് അനുമോദിച്ചു