കോഴിക്കോട്: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ലൈംഗീകാരോപണത്തെത്തുടര്‍ന്നാണ് രാജി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുറ്റസമ്മതമല്ല തന്റെ രാജിയെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗീക ചുവയുള്ള സംഭാഷണം നടത്തിയെന്ന ഓഡിയോ മംഗളം ചാനല്‍ പുറത്ത് വിട്ടിരുന്നു. പിണറായി മന്ത്രിസഭ ഒരുവര്‍ഷം തികയ്ക്കുന്നതിന് മുന്‍പ് രണ്ടാമത്തെ മന്ത്രിയാണ് രാജിവെക്കുന്നത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ടാണ് മന്ത്രിയായ ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നതെങ്കില്‍, ലൈംഗീകാരോപണത്തെ തുടര്‍ന്നാണ് എ.കെ ശശീന്ദ്രന്റെ രാജി.