ലൈംഗികാതിക്രമം മൂന്നുവയസുകാരിയോടും; ബദ്രഡുക്കയിലെ ഞരമ്പുരോഗിയെ പോലിസ് അറസ്റ്റുചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ലൈംഗികാതിക്രമം മൂന്നുവയസുകാരിയോടും; ബദ്രഡുക്കയിലെ ഞരമ്പുരോഗിയെ പോലിസ് അറസ്റ്റുചെയ്തു

കാസര്‍കോട്: മൂന്ന് വയസുകാരിയെ അലക്കുകല്ലിലിരുത്തി ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കാസര്‍കോട് ബെദ്രടുക്കയിലെ കെ സുകുമാര(36)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ നിയമമനുസരിച്ചാണ് അറസ്റ്റ്. ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. അയല്‍ വീട്ടിലെ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സുകുമാരന്റെ വീട്ടിലെ അലക്ക് കല്ലില്‍ കൊണ്ടുപോയി മടിയില്‍ ഇരുത്തിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് കുഞ്ഞ് വീട്ടിലെത്തി അസസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കൂടാതെ ചൈല്‍ഡ് ലൈന്‍ അധികൃതരും പോലിസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഞെരമ്പുരോഗിയെ വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. സുകുമാരന്‍ പ്രകൃതി വിരുദ്ധ ലൈംഗീകആസക്തിയ്ക്കു അടിമയാണെന്നു പോലിസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

 

0Shares