കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന്റെ ആദ്യത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വടകര റസ്റ്റ് ഹൗസില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനെ സജീഷ്
തന്റെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പിക്കുകയായിരുന്നു.
നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധ പിടിപെട്ട് ലിനിയുടെ മരണം. ലിനിയുടെ മരണ ശേഷം ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. കൂത്താളി പി.എച്ച്.സി യിലെ ക്ലര്‍ക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
ലിനിയുടെ ഭര്‍ത്താവിൻ്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്