കാസർകോട്: നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സുരക്ഷാജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
പത്താംക്ലാസ് യോഗ്യത ഉളള 60 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം ആറിന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0467-2203118
