ലഹരി ഉല്‍പനങ്ങള്‍ക്കായുള്ള വേട്ട ശക്തമാക്കി ടൗണ്‍ പോലിസ്; ചെമ്മനാട്ടുനിന്ന് പിടികൂടിയത് ന്യൂജനറേഷന്‍ ലഹരിവസ്തുക്കളും ഉപകരണങ്ങളും

  • Post category:local news
  • Reading time:1 min read
You are currently viewing ലഹരി ഉല്‍പനങ്ങള്‍ക്കായുള്ള വേട്ട ശക്തമാക്കി ടൗണ്‍ പോലിസ്; ചെമ്മനാട്ടുനിന്ന് പിടികൂടിയത് ന്യൂജനറേഷന്‍ ലഹരിവസ്തുക്കളും ഉപകരണങ്ങളും

കാസര്‍കോട്: ടൗണ്‍ പോലിസ് പരിധിയില്‍ ലഹരി ഉല്‍പനങ്ങള്‍ക്കായുള്ള വേട്ട ശക്തമാക്കി. ജില്ലയില്‍ ലഹരിക്കായി നടത്തിയ പ്രത്യേക പരിശോധനയില്‍ പിടികൂടിയത് പുതിയ തലമുറ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളും ഉപകരണങ്ങളും. ചെമ്മനാട് സ്‌കൂളിന്റെ പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ ലഹരിക്ക് അടിമകളാക്കാന്‍ എത്തിച്ച പ്രത്യേകതരം ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്. കടയുടമ ചെമ്മനാട് മാവിലെ റോഡിലെ സഹീര്‍ അബ്ബാസ്(38) അറസ്റ്റിലായി. അറേബ്യന്‍ ശൈലിയില്‍ നിര്‍മിച്ച ഒമ്പത് ഹുക്ക, ഹുക്കയില്‍ ഉപയോഗിക്കുന്ന ക്രോണ്‍ എന്നപേരില്‍ അറിയപ്പെടുന്ന കരി, ഹുക്കയില്‍ ഉപയോഗിക്കുന്ന ലഹരിവസ്തു, 250 പായ്ക്കറ്റ്

ഒ.സി.ബി. പേപ്പര്‍, രണ്ട് ഇലക്ട്രോണിക് സിഗററ്റ്, ഇ-സിഗററ്റില്‍ ഒഴിക്കുന്ന ബ്രെയിന്‍ ഫ്രീസര്‍ എന്ന ലായനി, ചാര്‍ജര്‍, യാത്രചെയ്യുമ്പോള്‍ ലഹരി ഉപയോഗിക്കാനുള്ള പ്രത്യേക ഉപകരണം, സിഗററ്റ് വലിക്കാനുപയോഗിക്കുന്ന ഫില്‍റ്ററുകള്‍, കഞ്ചാവ് ചുരുട്ടാനുള്ള സിഗററ്റ് പേപ്പര്‍, 20 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം എസ്.ഐ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

0Shares