ഉപ്പള: മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തില്‍ ഉപ്പള മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ മണ്ണംകുഴി സ്റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്ര ലഹരി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത മൗത്ത് പെയിന്റര്‍ കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി അദ്ധ്യക്ഷത വഹിച്ചു.
കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജി ജി നാഥ്, എസ്.ഐമാരായ പി.പ്രമോദ്, ഇ അനുബ് കുമാര്‍, കെ.വി രവീന്ദ്രന്‍ , ബിജു പ്രകാശ്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജി രഘുനാഥ്, യുവ കവി വിനോദ് കുമാര്‍ പെരുമ്പള, സ്റ്റാന്റ്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം മുസ്തഫ, ജനമൈതി സി.ആര്‍ ഒ ശശിധരന്‍ കൈപ്രത്ത്, ഗോള്‍ഡന്‍ റഹ്മാന്‍, അബ്ദുള്‍ ജബ്ബാര്‍ പള്ളം, അസ്‌ക്കര്‍ മണ്ണംകുഴി എന്നിവര്‍ സംസാരിച്ചു.
ചിത്രകാരന്‍മാരായ ഇ.വി അശോകന്‍, നാരായണന്‍ മാസ്റ്റര്‍, ബാബു മേക്കാടന്‍, സുരേഷ് എം മഞ്ഞളപ്പാറ, ശിവന്‍ കൈലാസ്, മോഹനചന്ദ്രന്‍, കെ.ആര്‍ സി തായന്നൂര്‍, വിനോദ് അമ്പലത്തറ, ശിശുപാലന്‍ മയ്യീച്ച, എന്നിവര്‍ ചിത്ര ലഹരിയില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ സന്ദേശമായി മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ ചിത്ര ലഹരി