ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന ക്വസ്റ്റ് പരിശീലനകളരിക്ക് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന ക്വസ്റ്റ് പരിശീലനകളരിക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലയണ്‍സ് ഡിസ്ട്രിക്ട് -318 സി യുടെ ഈ വര്‍ഷത്തെ മുഖ്യ സേവന പദ്ധതികളിലൊന്നായ ലയണ്‍സ് ക്വസ്റ്റ് പരിപാടിക്കു തുടക്കമായി. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി കുട്ടികളില്‍ അക്രമവാസന വളരാതിരിക്കാനും അവരില്‍ നേതൃത്വ പരിശീലനവും, നൈപുണ്യങ്ങളും, മൂല്യബോധവും, നീതിബോധവും ഉണ്ടാക്കുവാനും ആവിഷ്‌കരിച്ചതാണ് ലയണ്‍സ് ക്വസ്റ്റ്. പരിശീലന കളരി തന്ബീഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍ മുട്ടത്തൊടിയില്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.എസ് രാജീവ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പ്രസിഡന്റ് ഡോ.രാഘവേന്ദ്ര ഭട്ട് അധ്യക്ഷനായി. നാരായണന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ഡോ.ശങ്കര്‍രാജ്, കെ വിജയന്‍, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്വാഗതവും കെ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പരിശീലനകളരിയില്‍ ക്ലാസുകള്‍ നയിക്കുന്നത് ലയണ്‍സ് മുന്‍ ഗവര്‍ണറും അന്തര്‍ ദേശീയപരിശീലകനും ആയ പ്രഫ. വര്‍ഗീസ് വൈദ്യനാണ്. ആഗോളതലത്തില്‍ നടത്തിയ പരീക്ഷണങ്ങളുടേയും പഠനങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞതാണ് പരിശീലന കളരിയിലെ പാഠ്യവിഷയങ്ങള്‍. പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ അതാതു സ്‌കൂളില്‍ പദ്ധതി നടപ്പാക്കും.

0Shares