
ധാക്ക: സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റോഹിംഗ്യൻ അഭയാർഥികൾക്ക് മൊബൈൽ ഫോൺ സിം നൽകരുതെന്ന് ടെലികോം കമ്പനികൾക്ക് ബംഗ്ലാദേശ് സർക്കാരിന്റെ നിർദ്ദേശം. മാനുഷിക പരിഗണന കണക്കിലെടുത്താണ് റോഹിംഗ്യകൾക്ക് ബംഗ്ലാദേശ് അഭയം നൽകിരിക്കുന്നതെന്നും എന്നാൽ ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും ജൂനിയർ ടെലികോം മന്ത്രി തരാണ ഹലിം വ്യക്തമാക്കി.

പുതിയതായി രാജ്യത്തെത്തിയ റോഹിംഗ്യകൾക്ക് ബയോമെട്രിക് കാർഡുകൾ ലഭിക്കുന്നതോടെ നിരോധനം പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് മുൻപായി, 4,30,000 ത്തോളം വരുന്ന റോഹിംഗ്യൻ അഭയാർഥികൾക്ക് സിം വിൽപ്പന നടത്താൻ ശ്രമിച്ചാൽ പിഴ ഈടാക്കുമെന്ന് മൊബൈൽ ഫോൺ സേവന ദാതാക്കൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
