
കാസർകോട്: റോഡ് സേഫ്റ്റി വാരാഘോഷത്തിൻ്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ട്രോമാകെയര്‍ വളണ്ടിയര്‍ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 9 ന് രാവിലെ 10ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മുഖ്യാതിഥിയാവും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തോട്ടില്‍ മുഖ്യപ്രഭാഷണം നടത്തും.

ആര്‍.ടി.ഒ, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് റോഡ് സേഫ്റ്റി, പ്രഥമശ്രുശ്രൂഷ, നേതൃപരിശീലനം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കും. നേരത്തേ ട്രോമാകെയര്‍ വളണ്ടിയര്‍ ബാഡ്ജുളളവര്‍ക്ക് അത് പുതുക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുളളവര്‍ക്ക് ബാഡ്ജ് പുതുക്കാനും ലഭിക്കാനുമുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും ഉണ്ടായിരിക്കും. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര ശാസ്ത്രീയ പരിചരണം നല്‍കാന്‍ സേന സജ്ജമാക്കുകയാണ് ട്രോമാെകയര്‍- ട്രാക്കിൻ്റെ പ്രഥമ ലക്ഷ്യം.
വിശദവിവരങ്ങള്‍ക്ക് 9446068159, 9946558254 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. പുതുതായി പങ്കെടുക്കന്നവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസിലുളള ഫോട്ടോ കൊണ്ടുവരണം.
