കാഞ്ഞങ്ങാട്: റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയും ചേര്‍ന്ന് ‘ റോഡ് സുരക്ഷയില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ ക്ലാസെടുത്തു. ചടങ്ങില്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുടെ സ്മാര്‍ട്ട് ഫോണ്‍ ഫൗണ്ടേഷന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ എക്‌സികുട്ടിവ് ഡയരക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ അധ്യക്ഷനായി. കാഞങ്ങാട് സെന്റര്‍ ഹെഡ് മിസ്ഹബ് സ്വാഗതവും ഫാക്കല്‍ട്ടി ഹെഡ് അനുകൂന്‍ രാജ് നന്ദിയും പറഞ്ഞു. 
വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ട്രെയിനിങ്ങും പിന്നീട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ തുടര്‍ പരിശീലനവും ജോലിയും അതുപോലെ സ്മാര്‍ട്ടഫോണ്‍ സംരഭകനാകാനുള്ള പഠന പദ്ധതിയുമാണ് ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ നല്‍കുന്നത്. പഠിക്കുന്നവര്‍ക്കെല്ലാം ജോലിയും നേരിട്ട് വിദേശ തൊഴിലവസവരങ്ങളും സ്ഥാപനം ഉറപ്പുനല്‍കുന്നു.