റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസർകോട്: റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും ഓണർമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഡി.വൈ.എസ് .പി ശ്രീ കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങൾ കുറക്കുന്നതിൽ ഡ്രൈവിങ്ങ് പരിശീലകർക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വിജയൻ അധ്യക്ഷനായി. വെള്ളരിക്കുണ്ട് ജോ.ആർ.ടി.ഒ ശ്രീ കെ.ഭരതൻ, ഡ്രൈവിംഗ് സ്കൂൾ സംഘടനാ പ്രതിനിധികളായ ശ്രീ.നൗഷാദ് മാണിക്കോത്ത്, ശ്രീജിത് കാലിക്കടവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ.സി.ഐ അന്താരാഷ്ട പരിശീലകൻ ശ്രീ.വേണുഗോപാലൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ.പ്രേമരാജൻ കെ.വി എന്നിവർ ക്ലാസെടുത്തു.

0Shares