
കാസര്‍കോട്: ജില്ലയിലെ റോഡുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അപകട രഹിത യാത്രാ ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ ബസ്റ്റോപുകളിലും ബസ്സ് ബേ നിര്‍മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലയിലെത്തിയ പെതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ബെസ്റ്റ് എസ്‌കിമോ ഓണ്‍ലൈന്‍ ഫോറം ഭാരവാഹികള്‍ നിവേധനം നല്‍കി. നിലവില്‍ നടുറോഡില്‍ നിര്‍ത്തിയാണ് ബസ്സ് ജീവനക്കാര്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ബസ്സ് നടു റോഡില്‍ നിര്‍ത്തുന്നതോടെ പിന്നിലെ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിന് വേണ്ടി എല്ലാ ബസ്റ്റോപുകളിലും ബസ്സ് ബേ നിര്‍ബന്ധമാകണമെന്നും ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ബെസ്റ്റ് എസ്‌കിമോ ഓണ്‍ലൈന്‍ ഫോറം ചെയര്‍മാന്‍ ഹമീദലി മാവിനകട്ട, ഹാഷിം മാളിക, ഇക്ബാല്‍ ആലംങ്കോള്‍, ജബ്ബാര്‍, ഹാഷി,നിയാസ്,ഇബ്രാഹിം, തുടങ്ങിയവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.