റോഡിലൂടെ പോയാൽ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കും; തമിഴ്നാട് യാത്ര ഹെലികോപ്റ്ററിലാക്കി പ്രധാനമന്ത്രി; കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി പ്രതിഷേധവുമായി തമിഴ് ജനത; പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

  • Post category:news
  • Reading time:1 min read
You are currently viewing റോഡിലൂടെ പോയാൽ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കും; തമിഴ്നാട് യാത്ര ഹെലികോപ്റ്ററിലാക്കി പ്രധാനമന്ത്രി; കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി പ്രതിഷേധവുമായി തമിഴ് ജനത; പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈനിക പ്രദര്‍ശനം ഡിഫെന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്.

കാവേരി പ്രശ്‌നത്തില്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. പ്രതിഷേധക്കാര്‍ മോദിക്കുനേരെ കരിങ്കൊടി കാണിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ വിമാനത്താവള പരിസരത്തും ഉദ്ഘാടന വേദിയുടെ പരിസരത്തും എത്തിയിരുന്നത്. കരിങ്കൊടി ഭയന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ഹെലികോപ്റ്ററിലാക്കിയപ്പോള്‍ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധിച്ച് തമിഴ്നാട് ജനത പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രിക്കെതിരെ ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്.

പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളയും സാമൂഹ്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭാരതിരാജ, വെട്രിമാരന്‍,ഗൗതമന്‍,ആമിര്‍ തുടങ്ങി നിരവധി നേതാക്കള്‍ അറസ്റ്റിലായി. പൊലീസ് ഉപരോധം മറികടന്ന് തമിഴക വാഴ്വുരുമൈ കച്ചി പ്രവര്‍ത്തകര്‍ വലിയ ഒരു പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടു കാട്ടുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

0Shares