റേഷൻ കാർഡ് കൈപ്പറ്റാൻ എത്തുന്നവർക്ക് ദാഹമകറ്റാൻ മോരുവെള്ളവും, മധുരപാനീയവും; നെല്ലിക്കുന്ന് ദാറുൽ അമാൻ മാതൃകയായത് ഇങ്ങനെ

  • Post category:local news
  • Reading time:1 min read
You are currently viewing റേഷൻ കാർഡ് കൈപ്പറ്റാൻ എത്തുന്നവർക്ക് ദാഹമകറ്റാൻ മോരുവെള്ളവും, മധുരപാനീയവും; നെല്ലിക്കുന്ന് ദാറുൽ അമാൻ മാതൃകയായത് ഇങ്ങനെ

 

കാസർകോട് : നെല്ലിക്കുന്ന് മേഖലയിൽ റേഷൻ കാർഡ് വിതരണം ചെയ്തു. റേഷൻ കാർഡ് വിതരണത്തിനോടനുബന്ധിച്ചു ദാറുൽ അമാൻ നെല്ലികുന്നിന്റ ആഭിമുഖ്യത്തിൽ ഒരു കൂട്ടം യുവാക്കൾ സേവനരംഗത്ത് സജീവമായിരുന്നു.നിരവധിപേർ കാർഡ് കൈപ്പറ്റാൻ ഒരേ സമയം എത്തുന്നത് മനസ്സിലാക്കിയ ദാറുൽ അമാൻ കൂട്ടായിമ ഹെൽപ് ഡെസ്ക് ഒരുക്കി. ഹെൽപ് ഡെസ്കിന്റെ സേവനം കുറേപേര്ക്ക് അനുഗ്രഹമായി. ദാഹമകറ്റാൻ മോരുവെള്ളവും, മധുരപാനീയവും നൽകി.

ദാറുൽ അമാൻ പ്രസിഡന്റ്‌ ഹാമി ബീഗം, സെക്രട്ടറി ഫൈസൽ എൻ. എ, അഷ്‌റഫ്‌ എൻ.എ, റൗഫ് എക്സ്പ്രസ്സ്‌, ഇബ്രാഹിം ബെൻസർ, ഖമറുദ്ധീൻ തായൽ, ബഷീർ C.M, അബ്ബാസ് എൻ.എ, മുഹമ്മദലി എൻ.എ, സർഫ്രാസ് K. M.K, അദ്ദു പിഫ, അഷ്‌റഫ്‌ സഗു, നിയാസ് പൂരണം,അദ്ദു ബുഗീ, നൗഫൽ ഖത്തർ, അൻവർ അള്ളു, റൈമു അത്തച്ച എന്നിവരുടെ നേതൃത്വത്തിലായിരുന്നു മറ്റു സംഘടനകൾക്ക് മാതൃകയാക്കാവുന്ന ദാറുൽ അമാന്റെ പ്രവർത്തനം.

0Shares