തിരുവനന്തപുരം: റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പില്‍ ചത്ത് മലച്ച എലികളെ കണ്ടെത്തി. തിരുവനന്തപുരം മുക്കോലയ്ക്ക് സമീപം മഠത്തുനടയിലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പിലാണ് ചത്ത എലികളെ കണ്ടെത്തിയത്. ബി.പി.എല്ലുകാര്‍ക്കായി രണ്ടു കിലോ ഗോതമ്പാണ് റേഷന്‍ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതി പലപ്പോഴും ഉയര്‍ന്നിട്ടുമുണ്ട്. ഇളയംപള്ളിക്കോണം സ്വദേശി സജയ് കുമാറിനാണ് ചത്ത എലികളുള്ള ഗോതമ്പ് ലഭിച്ചത്. വിവരം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് സജയ് കുമാര്‍ അറിയിച്ചു.
