റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. കൊല്ലം-കോട്ടയം, എറണാകുളം-കൊല്ലം, കോട്ടയം-കൊല്ലം, കൊല്ലം-എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം എന്നീ മെമു സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.

കായംകുളം-എറണാകുളം, എറണാകുളം-കായംകുളം, ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചറുകളും റദ്ദാക്കി. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ പിടിച്ചിടും.

ശബരി എക്സ്പ്രസ് (തിരുവനന്തപുരം-ഹൈദരാബാദ്), സി.എസ്.എം.ടി എക്സ്പ്രസ് (കന്യാകുമാരി-മുംബൈ), പരശുറാം എക്സ്പ്രസ് (നാഗര്‍കോവില്‍-മംഗളൂരു), കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂദല്‍ഹി), കന്യാകുമാരി-കെ.എസ്.ആര്‍ ബെംഗളൂരു ഐലന്‍സ് എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍, കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കായംകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.

0Shares