റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റെ ആറാമത്തെ ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റെ  ആറാമത്തെ ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആറാമത്തെ ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലന്‍ മുഖ്യാഥിതിയായി. ഷോറൂം ഉദ്ഘാടന വേളയില്‍ നടന്ന നറുക്കെടുപ്പില്‍ അഞ്ചുപവന്റെ സ്വര്‍ണ സമ്മാന വിജയിയെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ തെരഞ്ഞെടുത്തു. അബ്ദുല്‍ ഖഫൂര്‍ തെക്കേപ്പറമ്പിലിനാണ് സമ്മാനത്തിന് അര്‍ഹനായത്. തങ്കമണി(അമ്പലത്തറ), സ്മിത എം(കുഞ്ഞിപാറ), സി.കെ മുഹമ്മദ്(ചെറുവത്തൂര്‍) എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനമായ സ്വര്‍ണനാണയം വിതരണം ചെയ്തു.
ഏറ്റവും കൂടുതല്‍ കാലം ഓട്ടോഡ്രൈവറായി പ്രവര്‍ത്തിക്കുന്ന എന്‍.വി ബാലനെയും, ഏറ്റവും കൂടുതല്‍ കാലം ചുമട്ട് തൊഴിലാളിയായി പ്രവര്‍ത്തിച്ചുവരുന്ന വി സുന്ദരനെയും ചടങ്ങില്‍ ആദരിച്ചു. ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ള സാധനങ്ങള്‍ ഏറ്റവും മിതമായ നിരക്കില്‍ മികച്ച ക്വാളിറ്റിയോടെ ഈ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ ഉപഭോക്താക്കളുടെ കൈകളിലെത്തും.

0Shares