വാഷിംങ്ടണ്‍: ടെക്സസ് മുന്‍ ഗവര്‍ണറായ റിക് പെറിയെ അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പെറിയ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാക്കണമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദേശം സെനറ്റ് അംഗീകരിച്ചു. 2000 മുതല്‍ 15 വര്‍ഷം ടെക്സസ് ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട് പെറി.