വാഷിംങ്ടണ്‍: റഷ്യയുമായുള്ള നിലവിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും റഷ്യയും ഒരുമിച്ചു നിന്നാല്‍ ലോകം അഭിമുഖീകരിക്കുന്ന പല വലിയ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനാകും. റഷ്യയെ തള്ളിപ്പറയുന്നവര്‍ വിവേക ശൂന്യരാണന്നും ട്രംപ് കൂട്ടി ചേര്‍ത്തു. തന്റെ ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെടലുകള്‍ നടത്തിയെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് റഷ്യയെക്കുറിച്ചുള്ള ട്രംപിന്റെ ഈ വിലയിരുത്തല്‍.