റഷ്യയുമായി ബന്ധം: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജി വച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing റഷ്യയുമായി ബന്ധം: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജി വച്ചു.

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യങ്ങള്‍ റഷ്യന്‍ അംബാസിഡറുമായി രഹസ്യങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജി വച്ചു. എന്നാല്‍ ഫ്‌ളിന്‍ റഷ്യയുടെ ബ്ലാക്ക്‌മെയിലിങിനു വിധേയനായി എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ രഹസ്യങ്ങള്‍ പങ്കുവച്ചില്ലെന്നും തന്റെ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് മൈക്കല്‍ ഫ്‌ളിന്നിന്റെ വിശദീകരണം.

2012ലാണ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ഫ്‌ളിന്‍ ചുമതലയേറ്റത്. മൈക്കല്‍ ഫ്‌ളിന്നിന്റെ ഒഴിവില്‍ ജനറല്‍ ജോസഫ് കെയ്ത് കെല്ലോഗ്ഗിനെ ഇടക്കാല സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

0Shares