റവന്യൂ അധികൃതര്‍ക്ക് എന്തുമാകാം; ചെര്‍ക്കളയില്‍ മൂന്നു സ്ഥാപനങ്ങളിലേക്കുള്ള ജനങ്ങളുടെ വഴിയടച്ച് മതില്‍ നിര്‍മ്മാണം വിവാദത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing റവന്യൂ അധികൃതര്‍ക്ക് എന്തുമാകാം; ചെര്‍ക്കളയില്‍ മൂന്നു സ്ഥാപനങ്ങളിലേക്കുള്ള ജനങ്ങളുടെ വഴിയടച്ച് മതില്‍ നിര്‍മ്മാണം വിവാദത്തില്‍

ചെര്‍ക്കള(കാസര്‍കോട്): വഴി തര്‍ക്കവും അതിര്‍ത്തി തര്‍ക്കവുമുണ്ടായാല്‍ അവ പരിഹരിച്ച് അതിര് തിരിക്കുകയും വഴിയൊരുക്കുകയും ചെയ്യേണ്ടവര്‍ തന്നെ വഴിയടക്കുന്ന കാഴ്ചയാണ് കാസര്‍കോട് ചെങ്കളയില്‍ കാണാനാവുക. ചെര്‍ക്കളയിലെ വില്ലേജ് ഓഫിസ് അധികൃതരാണ് ജനങ്ങളെ വെല്ലുവിളിച്ച് മതില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. സമീപത്തെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസ, ചെര്‍ക്കള അങ്കണവാടി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജൈവ പച്ചക്കറി വിപണന കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണ് റവന്യൂ അധികൃതര്‍ മതില്‍ നിര്‍മിച്ച് യാത്ര നിഷേധിച്ചിരിക്കുന്നത്. നിലവില്‍ അങ്കണവാടിക്ക് ചുറ്റുമതിലുണ്ട്. വില്ലേജ് ഓഫിസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അങ്കണവാടിയുടെ ചുറ്റുമതില്‍ വില്ലേജ് ഓഫിസിന്റെ ചുറ്റുമതിലിനകത്താവും. 500 ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തു ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ് ലാം ഹയര്‍സെക്കന്‍ഡറി മദ്റസയിലേക്കുള്ള വഴിയും ചുറ്റുമതിലിന്റെ നിര്‍മ്മാണത്തോടെ അടയും. മദ്റസയിലെത്തണമെങ്കില്‍ റോഡില്‍ നിന്ന് വിദ്യാര്‍ഥികള്‍ അരകിലോമീറ്ററെങ്കിലും ചുറ്റി സഞ്ചരിക്കേണ്ടിവരും. കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ചെര്‍ക്കളയില്‍ തുടങ്ങിയ ജൈവ പച്ചക്കറി വിപണന കേന്ദ്രത്തിലെ ജീവനക്കാരുടെയും വിപണത്തിനായ് എത്തുന്ന ജനങ്ങങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ നിര്‍ദ്ദേശത്തെ നിര്‍മ്മാണ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏത് സമയത്തും വീണ്ടും ചുറ്റുമതില്‍ നിര്‍മ്മാണം വില്ലേജ് ഓഫിസ് അധികൃതര്‍ ആരംഭിക്കുമെിരിക്കെ മൂന്നു സ്ഥാപനങ്ങളിലേക്കമുള്ള വഴി ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0Shares