റമളാന്‍ 17 ബദര്‍ ദിനം; ബദര്‍ യുദ്ധത്തെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.

  • Post category:news
  • Reading time:1 min read
You are currently viewing റമളാന്‍ 17 ബദര്‍ ദിനം; ബദര്‍ യുദ്ധത്തെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.

കാസര്‍കോട്: 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിയും(സ) സ്വഹാബികളും വലിയ ശത്രു സൈന്യത്തെ നേരിടുകയും ഒടുവില്‍ വിജയ്ക്കുകയും ചെയ്ത ബദര്‍ യുദ്ധത്തെയാണ് ലോക മുസ്ലിങ്ങള്‍ ബദര്‍ ദിനമായി ആചരിക്കുന്നത്. റമളാന്‍ 17 നാണ് ബദര്‍ ദിനം, ഈ ദിവസം പള്ളികളില്‍ പ്രത്യേകപ്രാര്‍ഥന നടത്തും.

1000 ത്തില്‍ അധികംവരുന്ന പൂര്‍ണ ആയുധ ധാരികളായ ശത്രു സൈന്യത്തെ മുഹമ്മദ് നബിയും(സ) സ്വഹാബികളും ഉള്‍പ്പെടെ നിരായുധ ദാരികളായ 313 പേരടങ്ങുന്ന സംഘം നേരിട്ടതും തുടര്‍ന്ന് വിജയം വരിച്ചതുമാണ് ചരിത്രം. അതു കെണ്ട് തന്നെ മുഹമ്മദ് നബിയുടെ കാലത്ത് നടന്ന മറ്റു യുദ്ധങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ബദര്‍ യുദ്ധം. ലോക മുസ്ലിംങ്ങള്‍ ഇന്നും ബദര്‍ യുദ്ധത്തെ അനുസ്മരിക്കുന്നു എന്നതാണ് പ്രത്യേകത.

0Shares