
കാഞ്ഞങ്ങാട് : വിവാഹ വസ്ത്രങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഈദ് കളക്ഷനുകളുമായി വസ്ത്രവ്യാപാര മേഖലയിലെ അതികായന്മാരായ ഇമ്മാനുവൽ സിൽക്സിൽ റംസാൻ ഫുൾ മൂൺ ഫെസ്റ്റിന് തുടക്കമായി.
കാഞ്ഞങ്ങാട് ഷോറുമിൽ നടന്ന റംസാൻ ഫുൾ മൂൺ ഫെസ്റ്റിൻ്റെ ഉദ്‌ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മേഖലാ ട്രഷറർ സുബൈർ നിർവ്വഹിച്ചു.
വിവിധ ശ്രേണികളിലായി സാരികൾ, ഡിസൈനർ സാരികൾ, പട്ടുസാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ, വി വാഹവസ്ത്രങ്ങൾ, എനിവക്ക് പുറമെ തനതു കളക്ഷനുകളും ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു. പുരുഷന്മാർക്കായി പ്രമുഖ ബ്രാൻഡുകളുടെ ഷർട്ടിംഗ് സ്, സ്യൂട്ടിംങ്ങ്സ്, പാന്റ്സ്, ദോത്തി സ്, തുടങ്ങിയവയുടെ കളക്ഷനും കൂടാതെ കുട്ടികൾക്കായി വിവിധ ബ്രാന്റുകളുടെ പാർട്ടി വെയറുകൾ, ടി ഷർട്ടുകൾ, ഫ്രോ കുകൾ, എന്നിവയുടെ പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന് മികച്ച സെലക്ഷനോടൊപ്പം നല്ല ഗുണനിലവാരവും വില കുറവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇമ്മാനുവൽ സിൽക്സ് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
