രാഹുല്‍ വിളിച്ചു..ഉമ്മന്‍ചാണ്ടി ദില്ലിക്ക് ,ചര്‍ച്ച ഇനി ഡല്‍ഹിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ വിളിച്ചു..ഉമ്മന്‍ചാണ്ടി ദില്ലിക്ക് ,ചര്‍ച്ച ഇനി ഡല്‍ഹിയില്‍.

തിരുവനന്തപുരം: വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ കൂടുതലും നമ്മള്‍ കണ്ടിരിക്കുക ഉമ്മന്‍ എന്ന് വിളിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായറും ബിജു നാരായണനുമൊക്കെ കുറച്ചൊന്നുമല്ല ഉമ്മനെ വെള്ളം കുടിപ്പിച്ചത്. അവസാനം സോളാര്‍ കേസുമായി സരിത ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കുമെന്ന് കൂടിയായപ്പോള്‍ തലപുകഞ്ഞിരിക്കുന്ന ഉമ്മന്‍ ആരോടും ഒരു പരാതിയും കൂടാതെ ദില്ലിക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ്…

 

ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി നാളെ ദില്ലിവെച്ച്  എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. ഡി.സി.സി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് കൂടിയേ തീരു എന്ന ആവശ്യം അദ്ദേഹം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

 

0Shares