രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ വൻ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ വൻ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം

മാനന്തവാടി: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കെ വയനാട്ടില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടിക്ക് 174 വോട്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി ‘കെ.മൊയ്തീനെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞതവണ വാര്‍ഡില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധിക്ക് 500 വോട്ട് ഭൂരിപക്ഷം നല്‍കിയ വാര്‍ഡിലാണ് എല്‍.ഡി.എഫിന്റെ മികച്ച വിജയം. ഇതോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു.

കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിലെ അരീക്കോട്ടില്‍ അനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 306 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

0Shares