രാഹുലിന് പകരം ശശിതരൂരോ..? ‘മോദി ഇഫക്ട്’ നേരിടാന്‍ തരൂരിനെ ഇറക്കണമെന്ന് ഒരു വിഭാഗം.

  • Post category:news
  • Reading time:1 min read
You are currently viewing രാഹുലിന് പകരം ശശിതരൂരോ..? ‘മോദി ഇഫക്ട്’ നേരിടാന്‍ തരൂരിനെ ഇറക്കണമെന്ന് ഒരു വിഭാഗം.

ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തിന് ശേഷം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പകരം ശശിതരൂരിനെ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പ്രചാരണം. ‘2019 തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഡോക്ടര്‍ ശശി തരൂര്‍’ എന്ന തലക്കെട്ടോടെ തരൂരിന് വേണ്ടി ഒപ്പു ശേഖരണവും തുടങ്ങിയിരിക്കുകയാണ്. 3800 ലധികം ആളുകള്‍ തരൂരിനെ അനുകൂലിച്ച് ഒപ്പു വച്ച പോള്‍ ട്രിവാന്‍ഡ്രം എന്നയാളുടെ പേരിലുള്ള ഓണ്‍ലൈന്‍ ഒപ്പു ശേഖരണ അപേക്ഷ കോണ്‍ഗ്രസ് പ്രസിഡന്റിനും എ.ഐ.സി.സിക്കും യു.പി.എക്കും സമര്‍പ്പിക്കും.

ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീര്‍ഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ് നമുക്കാവശ്യമെന്ന് പറഞ്ഞാണ് അപേക്ഷ ആരംഭിക്കുന്നത്. ശശിതരൂരിനെക്കുറിച്ചുള്ള വിവരണവും ഐക്യരാഷ്ട്ര സഭയിലെ അനുഭവ സമ്പത്തും അദ്ദേഹത്തിന്റെ യോഗ്യതയും ദീര്‍ഘ വീക്ഷണമുള്ള കഴ്ച്ചപ്പാടും ഈ പത്രകയില്‍ എണ്ണിപ്പറയുന്നുണ്ട്. ബ്രിട്ടനില്‍ ജനിച്ച് ഏറെകാലം അമേരിക്കയില്‍ ജീവിച്ച് ഇന്ത്യയിലേക്കു വരികയായിരുന്നു തരൂര്‍. ഇന്ത്യയെ സേവിക്കാനാണ് ശശിതരൂര്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും പൗരത്വം നിഷേധിച്ചത്. ഇതും അപേക്ഷയില്‍ ഊന്നിപ്പറയുന്നുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും’ എന്ന് പറഞ്ഞാണ് അപേക്ഷ അവസാനിക്കുന്നത്. മന്‍മോഹന്‍ സിങിന്റെ അടുത്ത വിശ്വസ്തനെന്ന നിലയില്‍ ശശിതരൂരിന് പ്രത്യേക പരിഗണനയാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്നത്. ഇത് മുന്‍ കൂട്ടികണ്ടുകൊണ്ട് ശശിതൂരിനെ നേതൃസ്ഥാനത്തെത്തിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണേണ്ടത്. നിലവില്‍ കേണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ മുന്‍ നിരയിലെത്തിക്കാനാകാത്തതും നിലവിലുള്ള സീറ്റ് നഷ്ടമായതും വലിയ വീഴ്ച്ചയായാണ് കോണ്‍ഗ്രസിനകത്ത് തന്നെ ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസിന്റെ ഈ വീഴ്ച്ച തരണം ചെയ്യുന്നതിന് പുതിയ അടവുകള്‍ അനിവാര്യമാണ്. ഇതിന്റെ ഭാഗമായണോ ശശിതരൂരിനെ മുന്‍ നിര്‍ത്തിയുള്ള ഈ ക്യാംപെയിനെന്നും സംശയിക്കേണ്ടതുണ്ട്.

0Shares