
മലപ്പുറം: ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്‍റെ പിന്നില്‍ പോകാനാണ് ഇഷ്ടമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് 1,24,581ഉം രാഹുല്‍ ഗാന്ധിക്ക് 1,43,570 വോട്ടുകളുടെ ലീഡാണുള്ളത്.

കണ്ണൂരില്‍ വിജയിച്ചാല്‍ അതിന്‍റെ എല്ലാ നന്ദിയും മുഖ്യമന്ത്രി പിണറായി വിജയനോടാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ പറഞ്ഞിരുന്നു. 42239 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരന്‍റെ മുന്നേറ്റം.
