മഞ്ചേശ്വരം: വിശ്വാസ സംരക്ഷണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രചരണാര്‍ത്ഥം മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ബി.ജെ.പി നയിക്കുന്ന രഥയാത്ര കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വിലാപയാത്രയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ഉമ്മര്‍ ബോര്‍ക്കള അധ്യക്ഷനായി.
ബി സുബയ്യ റൈ, ജെ.എസ് സോമശേഖര, സുന്ദര ആരിക്കാടി, ഹര്‍ഷാദ് വോര്‍ക്കാടി, മമത ദിവാകര്‍, ഡി.എം.കെ.മുഹമ്മദ്, ശാന്ത ആര്‍ നായിക്ക്, സത്യന്‍ സി ഉപ്പള, പി.പ്രഭാകര്‍ നായിക്ക്, മുഹമ്മദ് മജാല്‍, എസ്.ജെ ദിവാകര്‍, ഐ.ആര്‍.ഡി.പി ഇബ്രാഹിം, ലക്ഷശമണ്‍ പ്രഭു, ഡി. സീത, ജഗദീഷ് മൂടംബയല്‍, എ. പ്രകാശ് നായിക്, ബി.കെ മുഹമ്മദ്, മഞ്ജുനാഥ പ്രസാദ് റൈ, ഗുരുവപ്പ, നാഗേഷ്, ദാമോദരന്‍ പ്രസംഗിച്ചു.
രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന പ്രസിഡണ്ടിൻ്റെ വെളിപ്പെടുത്തലെന്ന് ഹക്കീം കുന്നില്‍