രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമലയിൽ; പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം സമ്മാനിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമലയിൽ; പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം രാഷ്ട്രപതി സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്. പരമ്പരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാന്‍ സജ്ജരാകണമെന്ന് പുരസ്‌കാരം സമ്മാനിച്ച് നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

പട്ടില്‍ തീര്‍ത്ത പ്രത്യേക പതാകയാണ് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്റ്‌സ് കളര്‍. സവിശേഷ സന്ദര്‍ഭങ്ങളില്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പരേഡുകളില്‍ ഇനിമുതല്‍ ഈ പതാക ഉപയോഗിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നാവികസേന മേധാവി അഡ്‌മിറല്‍ കരംബീര്‍ സിങ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് ഭരണകാലത്ത് 33 വര്‍ണപതാകകള്‍ ബഹുമതിയായി സേനാ യൂണിറ്റുകള്‍ക്കു നല്‍കിയിരുന്നു. രാജ്യം സ്വതന്ത്രമായശേഷം അത് അവസാനിപ്പിക്കുകയും 1951 മെയില്‍ പ്രസിഡന്റ്‌സ് കളര്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

0Shares