കാസര്‍കോട്: രാത്രികാലങ്ങളില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തളങ്കര സ്വദേശി അബ്ദുല്‍ സത്താറിന് കാസര്‍കോട് ജില്ലാ പോലീസിൻ്റെ ആദരം. സമൂഹത്തിനു വേണ്ടി പ്രതിഫലേച്ചയില്ലാതെ സേവനം നടത്തുന്ന അബ്ദുല്‍ സത്താറിനെക്കുറിച്ച് സിനിമ ചെയ്യാന്‍ പോകുന്ന വേളയിലാണ് വൈകിയെങ്കിലും പോലിസ് ആദരവൊരുക്കുന്നത്. അവധിയോ ഹര്‍ത്താലോ എന്നൊന്നും നോക്കാറില്ല തളങ്കരമാലിക് ദീനാര്‍ പള്ളിക്ക് സമീപം താമസിക്കുന്ന സത്താര്‍. ഹര്‍ത്താലെന്ന് കേള്‍ക്കുമ്പോഴെ ആഘോഷത്തിലേക്കും അവധിയിലേക്കും കടക്കുന്നവര്‍ക്കു മാതൃകയായിരുന്നു കല്ലുകെട്ട് തൊഴിലാളിയായ ഈ 46 കാരന്‍.
പകല്‍ ജോലി കഴിഞ്ഞ് രാത്രി ഒന്‍പതരയോടെയാണ് യാത്ര ആരംഭിക്കുന്നത്. ചിലപ്പോള്‍ പുലര്‍ച്ചയോളം സേവനം നടത്തും. മുന്നൂറുമുതല്‍ അഞ്ഞൂറു രൂപവരെ പെട്രോളടിക്കാന്‍ ദിവസവും ചിലവാകുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങമായി രാത്രികാലത്തും ഹര്‍ത്താല്‍ ദിനത്തിലും ലക്ഷ്യ സ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടുന്നവരെ തൻ്റെ സ്‌കൂട്ടറില്‍ കയറ്റി ലക്ഷ്യസ്ഥാനത്തിക്കുന്ന പതിവു രീതി ഇപ്പോഴും തുടരുകയാണ്. വാഹനങ്ങളില്ലാത്തതിനാല്‍ കാസര്‍കോട് നഗരത്തിലെത്താന്‍ ട്രെയിനിനെ ആശ്രയിക്കുന്നവരാണു കൂടുതല്‍. അതുകൊണ്ടു തന്നെ എല്ലാ ഹര്‍ത്താല്‍ ദിവസങ്ങളിലും രാവിലെ മുതല്‍ സത്താറിന്റെ സേവനം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ലഭിക്കും. റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ ഒരു പരിഗണനയും ദൂരവും നോക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചാലേ സത്താറിനു സമാധാനമാവൂ. കപ്പല്‍ ജോലിക്കു പോയ തൻ്റെ പിതാവിൻ്റെ ഓര്‍മയ്ക്കായാണ് ഈ സേവനം അബ്ദുല്‍ സത്താര്‍ നടത്തുന്നത്.
കപ്പലില്‍ പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് പിതാവിനെ കൊണ്ടുവിട്ടത് അബ്ദുല്‍ സത്താറായിരുന്നു. പിന്നീട് ഈ കപ്പല്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഓരോ യാത്രക്കാരനിലും തൻ്റെ പിതാവിനെ തിരയുന്ന അബ്ദുല്‍ സത്താര്‍ അവര്‍ക്കെല്ലാം ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്ന നന്മ മരമായി ഇന്നും നിലകൊള്ളുകയാണ്. ഈ യാത്രകളിലൂടെ വലിയൊരു സൗഹൃദവലയവും അബ്ദുല്‍ സത്താര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന സത്താറിന് തൻ്റെ ആരോഗ്യം ക്ഷയിക്കും വരെ യാത്രക്കാര്‍ക്കായി ഇങ്ങനെ സേവനം ചെയ്യണമെന്നാണ് ആഗ്രഹം. രാത്രികാലത്ത് സര്‍വീസ് നടത്തുന്നതിനായ് പോലിസ് പ്രത്യേക കത്തും പോലിസ് നല്‍കിയിരുന്നു. കാസര്‍കോട് ജനമൈത്രി പോലിസിൻ്റെ തീരുമാനപ്രകാരമാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങിലാണ് അനുമോദിക്കാന്‍ ജില്ലാ പോലീസ് തന്നെ രംഗത്തു വന്നത്. അബ്ദുല്‍ സത്താറിനെ സ്നേഹ ചുംബനം നല്‍കി പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്വീകരിച്ചു. പോലീസ് സേനയുടെ ഉപഹാരം ജില്ലാ പോലീസ് ചീഫ് നല്‍കി. 
കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, എസ് ഐ പി അജിത് കുമാര്‍ തുടങ്ങിയവരും ടൗണ്‍ ടൗണ്‍ സ്‌റ്റേഷനിലെ മുഴുവന്‍ സിവില്‍ പോലിസുകാരും ചടങ്ങില്‍ സംബന്ധിക്കാനെത്തി. വൈകീട്ട് പാസഞ്ചര്‍ ട്രെയിനിൻ്റെ സമയമായതിനാല്‍ നൂറുകണക്കിന് ഉദ്യോഗസ്ഥരും സീസണ്‍യാത്രക്കാരും ചടങ്ങ് വീക്ഷിക്കാനെത്തി.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(21.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിന്റെ തനത് കലാരൂപം ഏത്?
A) മോഹിനിയാട്ടം
B) യക്ഷഗാനം
C) തെയ്യം
D) ചാക്യാര്‍ കൂത്ത്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(21.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (20.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ലീഡര്‍
വിജയി: റാസി ഉജംപാടി, കാസര്‍കോട്