രാജ്യത്ത് ബി. ജെ. പി പത്തല്ല, അന്‍പത് വര്‍ഷം ഭരിക്കും: അമിത് ഷാ

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് ബി. ജെ. പി പത്തല്ല, അന്‍പത് വര്‍ഷം ഭരിക്കും: അമിത് ഷാ


ഭോപ്പാൽ: രാജ്യത്ത് അടുത്ത പത്തുവര്‍ഷം ബി. ജെ. പി അല്ലാതെ മറ്റാരും അധികാരത്തിലെത്തില്ല, പക്ഷെ അന്‍പത് വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയാല്‍ മാത്രമെ സമൂലമായ മാറ്റം സാധ്യമാകൂ എന്നും ബി. ജെ. പി അൻപത് വർഷം ഇന്ത്യ ഭരിക്കുകയും ചെയ്യുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 ലേറെ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ പുതിയ പദ്ധതികള്‍. നിലവിലുള്ള 150 സീറ്റുകളില്‍ പരാജയപ്പെടുമെന്ന പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വെയുടെ ഭാഗമായാണ് പുതിയ പരിപാടികളുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്ത് നിയമസഭയില്‍ തന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് പോയതെന്നും കേന്ദ്രമന്ത്രിസഭയില്‍ താന്‍ അംഗമാകില്ലെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ പാര്‍ട്ടി നേതൃയോഗത്തിലാണ് അമിത് ഷായുടെ അഭിപ്രായം. യോഗത്തില്‍ ബി. ജെ. പി കോര്‍ഗ്രൂപ്പ് അംഗങ്ങള്‍, ഓഫീസ് ഭാരവാഹികള്‍, എം. പിമാര്‍, എം. എല്‍. എമാര്‍ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.

0Shares