രാജ്യത്ത് പോൺ സൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് പോൺ സൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോൺ സൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. പക്വതയില്ലാത്ത ഇത്തരം വീഡിയോകൾ സ്ത്രീയെ വെറും ശരീരമായി മാത്രം അവതരിപ്പിച്ച സമൂഹത്തിലേക് തെറ്റായ ബോധ്യങ്ങൾ വളർത്തുന്നു എന്നതിനാലാണ് മന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് റിപ്പോർട്ടുകൾ.

പോൺ സൈറ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു സെക്കൻഡിൽ 1.7 കോടി ആളുകൾ സൈറ്റ് സന്ദർശിക്കുന്നുണ്ട്. 30 ശതമാനം ആളുകള്‍ മൊബൊല്‍ ഫോണ്‍ വഴിയാണ് അശ്‌ലീല സൈറ്റുകളില്‍ എത്തുന്നത്. 857 പോൺസൈറ്റുകൾ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ രണ്ട് വര്ഷം മുൻപ് മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചുകൊണ്ട്, എം. ടി. എൻ. എൽ, ബി. എസ്. എൻ. എൽ, എ. സി. ടി, വൊഡാഫോൺ എന്നീ സേവനദാതാക്കൾ നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തിരുന്നു.

0Shares