രാജ്യത്ത് ജി.എസ്.ടി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; എല്ലാത്തിനും വില വർദ്ധിക്കാൻ സാധ്യത

  • Post category:business / news
  • Reading time:1 min read
You are currently viewing രാജ്യത്ത് ജി.എസ്.ടി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; എല്ലാത്തിനും വില വർദ്ധിക്കാൻ സാധ്യത

രാജ്യത്ത് ജി.എസ്.ടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് നികുതി ഘടന പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് ശതമാനമുള്ള നികുതി 10 ശതമാനമായി ഉയര്‍ത്തിയേക്കും. ജി.എസ്.ടി നിലവില്‍ വന്നിട്ട് രണ്ടരവര്‍ഷം ആയിട്ടേയുള്ളൂ. അപ്പോഴാണ് കൂട്ടാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്.

ചരക്ക് സേവന നികുതിയില്‍നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ 12ശതമാനം നിരക്കുള്ള 243ഉത്പന്നങ്ങള്‍ 18 ശതമാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജി.എസ്.ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതോടെ ഒരുലക്ഷം കോടി രൂപയുടെ അധികം വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിന്‍റെ തീരുമാനം അംഗീകരിച്ചാല്‍ വിമാന ടിക്കറ്റുകള്‍ ട്രെയിന്‍ എ.സി ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കും. കൂടാതെ റസ്റ്റോറന്റ് നിരക്കുകള്‍, ലോട്ടറി, ഹോട്ടല്‍ മുറി, ഓയിലുകള്‍ തുടങ്ങിയവയുടെ വിലയില്‍ മാറ്റമുണ്ടാകും.

0Shares