
ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ അന്‍പതോളം എസ്.ബി.ഐ. ശാഖകൾ അടുത്തമാസം പൂട്ടും. പൂട്ടുന്ന ബാങ്ക് ശാഖകളുടെ പട്ടികയില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനർവിന്യസിക്കും.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പരമാവധി ശാഖകൾ കുറയ്ക്കുക എന്ന നയത്തിന്‍റെ ഭാഗമായാണിത്. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കു ശാഖകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക ഇല്ലാതായി. രണ്ടാംഘട്ടത്തിൽ ഇരുന്നൂറോളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ നിർത്തി. മൂന്നാംഘട്ടമായാണ് കൂടുതൽ ശാഖകൾ പൂട്ടാനുള്ള തീരുമാനം.
ഇതിനായി ഇടപാടുകൾ കുറച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ബാങ്കുകൾ പൂട്ടുന്നതിനെതിരേ നാട്ടുകാരും രാഷ്ട്രീയപ്പാർട്ടികളും രംഗത്തുണ്ട്. തീരുമാനം തൊഴിലില്ലായ്മ കൂട്ടുമെന്നും ഗ്രാമങ്ങളിൽ ബാങ്കിന്‍റെ സേവനം ഇല്ലാതാക്കുമെന്നും വിമർശനമുണ്ട്.
