രാജ്യത്തിന്‍റെ സ്ഥാപനങ്ങളും സമ്പത്തും വിറ്റു തുലയ്ക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്ര മോദി: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തിന്‍റെ സ്ഥാപനങ്ങളും സമ്പത്തും വിറ്റു തുലയ്ക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്ര മോദി: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കോണ്‍ഗ്രസ് നേതാക്കളായ ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെ പോലെയുള്ളവർ രാജ്യത്തിനായി ഉണ്ടാക്കിയ സ്ഥാപനങ്ങളും സമ്പത്തും വിറ്റു തുലയ്ക്കുന്ന മുടിയനായ പുത്രനാണ് നരേന്ദ്ര മോദി എന്ന് കാസര്‍കോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സിയുടെ) ജില്ലാ കമ്മിറ്റി നടത്തിയ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കു കൂലി കൊടുക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.

0Shares