
ന്യൂഡൽഹി: ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം. പി.മാര്‍, പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ. ആര്‍.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്. ഞാന്‍ ഈ സ്ഥാനം വളരെ വിനയത്തോടെ ഏറ്റെടുക്കുകയാണ്. ഞാനിതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ളവനായിരിക്കും. ഡോ.രാധാകൃഷ്ണന്‍, ഡോ. അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി എന്നിവരുടെ പാത പിന്തുടര്‍ന്ന് തന്നെ താന്‍ മുന്നോട്ട് പോകുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു.
