രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം മോദി സർക്കാറിന്‍റെ ഭരണ പരാജയം: ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി. കെ നിഷാന്ത്

  • Post category:local news
  • Reading time:1 min read
You are currently viewing രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം മോദി സർക്കാറിന്‍റെ ഭരണ പരാജയം: ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ്   പി. കെ നിഷാന്ത്

നമ്മുടെ രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം മോദി സർക്കാറിന്‍റെ ഭരണ പരാജയമാണെന്ന് ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി. കെ നിഷാന്ത്. ഇന്ത്യൻ റിസർവ്വ് ബാങ്കിന്‍റെ കരുതൽ ധനശേഖരത്തിൽ നിന്നും ലക്ഷം കോടി രൂപയിലധികം വാങ്ങുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയത് ജാഗ്രതയോടെ കാണണമെന്നും രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

ഡി.വൈ.എഫ്.ഐ കുറ്റിക്കോൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ന്നു അദ്ദേഹം.മേഖലാ പ്രസി.ബി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ സി.
പ്രമോദ് സ്വാഗതം പറഞ്ഞു.മേഖലാ സെക്രട്ടറി കെ. രതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി നിവേദ്‌ നാരായണന്‍(സെക്രട്ടറി), അജിത്‌ കുമാര്‍ ടി (പ്രസിഡ ന്റ്), സുജിത് എ.കെ (ട്രഷറര്‍) എന്നിവരെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

0Shares