രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി; പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് കൊലപാതകി; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി; പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് കൊലപാതകി; വീഡിയോ കാണാം

ജ്യ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലവ് ജിഹാദിന്റെ പേരില്‍ യുവാവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലവ് ജിഹാദ് ആരോപിച്ച് ശംഭുനാഥ്‌ റൈഗര്‍ എന്നയാള്‍ വെട്ടി പരിക്ക് ഏല്‍പ്പിച്ചശേഷം ജീവനോടെ തീ കൊളുത്തിയത്. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു കൃത്യം ചെയ്യുന്നതെന്നാണ് കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്. ശംഭുനാഥിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹത്തെ തന്നെ നിയോഗിച്ചതായി പോലീസ് പറഞ്ഞു. രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡില്‍വെച്ചായിരുന്നു കൊലപാതകം നടത്തിയത്. പകുതി നിലയില്‍ കത്തിക്കരിച്ച ഒരാളുടെ മൃതദേഹം റോഡില്‍ക്കിടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് പറയുന്നു.

https://www.youtube.com/watch?v=uEsdPsTlqWY

0Shares