
കാസര്‍കോട്: രാജകീയ പ്രൗഡിയില്‍ നിങ്ങളുടെ വീട് തിളങ്ങാന്‍ ഇനി എവിടേയും പോകണ്ടതില്ല. മനസിനിണങ്ങിയ സോഫകളുടെ അതിവിപുലമായ ശേഖരവുമായി കാസര്‍കോട്ട് ആദ്യമായി മാള്‍ തുറന്നു. കാസര്‍കോട് ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപമാണ് സോഫാമാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോള്‍ മാള്‍ ഉദ്ഘാടനം ചെയ്തത്.

തനത് ശൈലിയില്‍ സ്വന്തം ഫാക്ടറില്‍ നിന്ന് നിര്‍മ്മിക്കുന്ന സോഫകള്‍ക്ക് ആവശ്യക്കാരുടെ തിരക്കേറുകയാണ് ഇവിടെ. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് മനസിനിണങ്ങിയ കളറിലും മോഡലിലും സോഫകള്‍ നിര്‍മിച്ചു നല്‍കുന്നുവെന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. വിദേശരാജ്യങ്ങളില്‍ പത്തുവര്‍ഷത്തിലേറെ പരിചയമുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ് അല്‍റിവാക്ക് സോഫാ ഫാക്ടറിയില്‍ നിന്ന് സോഫയും മറ്റും നിര്‍മിക്കുന്നത്.

സോഫാമാളില്‍ സോഫകള്‍ കൂടാതെ അകത്തളം കൂടുതല്‍ രാജകീയമാക്കുന്നതിന് ചുമര്‍ ചിത്രങ്ങള്‍, ഫ്‌ളവേഴ്‌സ്, മറ്റു ഗിഫ്റ്റ് ഇനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിലക്കുറവും കൂടുതല്‍ ഗ്യാരണ്ടിയും ഇവര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യമായാണ് വിപുലമായ സൗകര്യങ്ങളോടെ സോഫാ നിര്‍മാണ, വിപണന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നത്.
